play-sharp-fill
കണ്ണുകിട്ടാതിരിക്കാൻ കഴുത്തിൽ ശംഖുകെട്ടി;തുമ്പിക്കൈ ദൂരത്തില്‍ ശംഖ് കിട്ടിയ ആനക്കുട്ടി അത് പറിച്ചെടുത്ത് വിഴുങ്ങി ;അന്ധവിശ്വാസത്തിന്റെ പേരിൽ ബലിയാടായ ആനക്കൂട്ടിയുടെ രക്ഷകനായി വെറ്ററിനറി സര്‍ജന്‍

കണ്ണുകിട്ടാതിരിക്കാൻ കഴുത്തിൽ ശംഖുകെട്ടി;തുമ്പിക്കൈ ദൂരത്തില്‍ ശംഖ് കിട്ടിയ ആനക്കുട്ടി അത് പറിച്ചെടുത്ത് വിഴുങ്ങി ;അന്ധവിശ്വാസത്തിന്റെ പേരിൽ ബലിയാടായ ആനക്കൂട്ടിയുടെ രക്ഷകനായി വെറ്ററിനറി സര്‍ജന്‍

സ്വന്തം ലേഖകൻ

പത്തനംതിട്ട: കുസൃതിക്കാരനായ ആനക്കുട്ടിക്ക് കണ്ണുകിട്ടാതിരിക്കാൻ കഴുത്തിൽ ശംഖുകെട്ടി.തുമ്പിക്കൈ ദൂരത്തില്‍ ശംഖ് കിട്ടിയ ആനക്കുട്ടി അത് പറിച്ചെടുത്ത് വിഴുങ്ങി. അന്ധവിശ്വാസത്തിന്റെ പേരിൽ ബലിയാടായ ആനക്കൂട്ടിയുടെ രക്ഷകനായി വെറ്ററിനറി സർജൻ.

പത്തനംതിട്ട കോന്നിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി ആനക്കൂട്ടിലെ ആനക്കുട്ടിക്ക് ‘കണ്ണ് കിട്ടാ’തിരിക്കാന്‍ അധികൃതര്‍ ആനക്കുട്ടിയുടെ കഴുത്തില്‍ ശംഖ് കെട്ടിത്തൂക്കി.

തുമ്പിക്കൈ ദൂരത്തില്‍ ശംഖ് കിട്ടിയ ആനക്കുട്ടി അത് പറിച്ചെടുത്ത് വിഴുങ്ങി.

ഒടുവില്‍ ആനക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാൻ വെറ്ററിനറി സര്‍ജന്‍ ഡോ ശ്യാം ചന്ദ്രനെത്തി അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

നിരവധി അന്ധവിശ്വാസങ്ങൾ നാട്ടിൽ നിലനിൽക്കുന്നു.എന്നാൽ മിണ്ടാപ്രാണികൾക്ക് ഇത്തരത്തിൽ സർക്കാർ ചെലവിൽ നടത്തുന്ന കാര്യങ്ങൾ അംഗീകരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.