Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍കോട്: ഭാര്യയെ സംശയം.വെട്ടിക്കൊലപ്പെടുത്തിയ ശേഷം പായിൽ പൊതിഞ്ഞു വച്ചു. നാടുവിടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ.

പെര്‍ളടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉഷയാണു മരിച്ചത്. ഭര്‍ത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിനു ശേഷം വീടു വിട്ടിറങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.

രാവിലെ അശോകന്റെ സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് പായയില്‍ പൊതിഞ്ഞനിലയില്‍ ഉഷയുടെ മൃതദേഹം കണ്ടെത്തിയത്.

ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് അശോകൻ മൊഴി നല്കി.

ഉഷ ബീഡി തൊഴിലാളിയും അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്.