play-sharp-fill
കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

 

 

ഇടുക്കി: ചിന്നക്കാനലിൽ കാട്ടാന ശല്യം  രൂക്ഷo. ചിന്നക്കാലിൽ ചക്കക്കൊമ്പനും,  ദേവിക്കുളത്ത് പടയപ്പയാണു ഇറങ്ങിയത്.

കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങളെല്ലാം തന്നെ  ഭീതി പടർന്നിരിക്കുകയാണ്. ജനവാസ മേഖലിൽ ആനയിറങ്ങിയതിനെ തുടർന്ന് ആർ ആർ ടി സംഘം നീരീക്ഷണത്തിലാണ്.

ചിന്നക്കാനലിൽ ചക്കക്കൊമ്പൻ പശുവിനെ  ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത് ആക്രമണത്തിന്റെ പശുവിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.  ആനയെ തുരത്താൻ വാചർന്മാർ തീ ഇട്ടപ്പോൾ വെപ്രാളത്തിൽ വിരണ്ട് ഓടയതിനെ തുടർന്നാണ് ആന  പശുവിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നിന്നും തലനാരിഴ്ക്കാണ് രസമ്മ രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് വനംവകുപ്പിൽ പരാതിപ്പെട്ടങ്കിലും വനം വകുപ്പ് സ്ഥലത്ത് എത്തിയില്ലന്ന് നാട്ടുക്കാർ ആരോപിച്ചു.

പ്രദേശത്തെ മേഖലകളിൽ കഴിഞ്ഞ കുറച്ച് നാളുകളായി  സ്ഥിരമായി തന്നെ തീപിടുത്തം ഉണ്ടാകാറുണ്ടെന്ന് നാട്ടുക്കാർ പറഞ്ഞു.  ഇതിന്റെ പിന്നിൽ. വനം വകുപ്പ് തന്നെയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.