play-sharp-fill
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇറക്കുമതി നികുതി ഈടാക്കുന്നതായി പരാതി; നികുതിയെപ്പറ്റി ഈടാക്കുന്ന കാര്യം അറിയില്ലെന്ന് ഡീലര്‍മാര്‍; മോട്ടോര്‍വാഹന വകുപ്പില്‍ പല നിയമം

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇറക്കുമതി നികുതി ഈടാക്കുന്നതായി പരാതി; നികുതിയെപ്പറ്റി ഈടാക്കുന്ന കാര്യം അറിയില്ലെന്ന് ഡീലര്‍മാര്‍; മോട്ടോര്‍വാഹന വകുപ്പില്‍ പല നിയമം

സ്വന്തം ലേഖകന്‍

കോഴിക്കോട്: രാജ്യത്ത് പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ കൂട്ടിയോജിപ്പിച്ച് നിര്‍മിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് ഇറക്കുമതി വാഹനത്തിന്റെ നികുതി അടക്കാന്‍ ആര്‍.ടി.ഒമാര്‍ നിര്‍ബന്ധിക്കുന്നതായി കമ്പനി ഡീലര്‍മാരുടെ പരാതി. പാര്‍ട്‌സുകള്‍ക്ക് വാഹന നികുതി ഈടാക്കാന്‍ പാടില്ലെന്ന നിയമം ഉള്ളപ്പോഴാണ് ആര്‍.ടി.ഒമാര്‍ 2200 രൂപ വാഹന പരിവാറില്‍ ഓണ്‍ലൈനില്‍ അടപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

നികുതി തുക അടച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച് കിട്ടൂ. നികുതി അടക്കാതിരുന്നാല്‍ വാഹനങ്ങളുടെ ആര്‍.സി വാഹന ഉടമക്ക് നല്‍കാതെ പിടിച്ചുവെക്കുന്നതായും ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍ ഇറക്കുമതി നികുതിയെ പറ്റി അറിവില്ലെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group