ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍; ലോഡ്ജ് മുറിയില്‍ അപമാനിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം; ഇരുവരുടെയും നീക്കം നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. കളളക്കേസില്‍ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീംകോടതി ഉത്തരവിന് തുടര്‍ച്ചയായിട്ടാണ് ഇരുവരുടേയും നീക്കം. മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയിലില്‍ കിടന്നെന്നും തുടര്‍ന്നുളള സൈ്വര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹര്‍ജിയിലുളളത്.
ലോഡ്ജ് മുറിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്ന് മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഎസ് ആര്‍ ഒ ഗൂഡാലോചനക്കസില്‍ പ്രതികള്‍ക്കോ സാക്ഷികള്‍ക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്വേഷണസംഘത്തെ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.