തെരഞ്ഞടുപ്പ് ഫണ്ടിന്റെ കണക്ക് ചോദിച്ചതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി : ആക്രമത്തിൽ പരിക്കേറ്റ് ഒരാൾ ആശുപത്രിയിൽ ; സംഭവുമായി പാർട്ടിക്ക്‌ ബന്ധമില്ലെന്ന് ബി.ജെ.പി നേതാക്കൾ

തെരഞ്ഞടുപ്പ് ഫണ്ടിന്റെ കണക്ക് ചോദിച്ചതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി : ആക്രമത്തിൽ പരിക്കേറ്റ് ഒരാൾ ആശുപത്രിയിൽ ; സംഭവുമായി പാർട്ടിക്ക്‌ ബന്ധമില്ലെന്ന് ബി.ജെ.പി നേതാക്കൾ

സ്വന്തം ലേഖകൻ

മുക്കം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പരസ്യമായി ഏറ്റുമുട്ടി ബി ജെ പി പ്രവർത്തകർ. സംഘട്ടനത്തെ തുടർന്ന് കഴുത്തിൽ കുത്തേറ്റ് സാരമായി മുറിവേറ്റ കോഴഞ്ചേരി മോഹനനെ മുക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുക്കം അങ്ങാടിയിൽ പോസ്റ്റ് ഓഫീസ് റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് കാശിന്റെ കണക്ക് ചോദിച്ചതിന് പിറകെയാണ് സംഘട്ടനമുണ്ടായത്. മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുബനീഷ് മണാശേരിയാണ് തന്നെ കുത്തിയതെന്ന് മോഹനൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം പാർട്ടി തിരുവമ്പാടി നിയോജകമണ്ഡഡലം കമ്മിറ്റി മുൻ വൈസ് പ്രസിഡന്റാണ്. തെരഞ്ഞെടുപ്പിൽ 13, 14 വാർഡുകളുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം തനിക്ക് തരാനുള്ള കാശ് ചോദിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ് സുബനീഷ് പറയുന്നത്. എന്നാൽ വ്യക്തിപരമായ പണമിടപാടിനെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്നും സംഭവത്തിന് പാർട്ടിയുമായി ബന്ധമില്ലെന്നും ബി ജെ പി മണ്ഡലം പ്രസിഡന്റ് സി ടി ജയപ്രകാശ് പറഞ്ഞു. സുബനീഷ് മണാശേരി സി.പി.എം അനുഭാവിയാണെന്നും സി.ടി ജയപ്രകാശ് പറയുന്നു.

Tags :