കോട്ടൂരിൽ കൂടുതൽ ആനക്കുട്ടികൾക്ക് ഹെർപ്പസ് വൈറസ് ബാധ: അതീവ ജാഗ്രതയിൽ സംസ്ഥാനം; വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടും

കോട്ടൂരിൽ കൂടുതൽ ആനക്കുട്ടികൾക്ക് ഹെർപ്പസ് വൈറസ് ബാധ: അതീവ ജാഗ്രതയിൽ സംസ്ഥാനം; വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: രണ്ട് ആനക്കുട്ടികൾ വൈറസ് ബാധയേറ്റു ചരിഞ്ഞതിനു പിന്നാലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ആനക്കുട്ടികളെ രണ്ടെണ്ണത്തിനെ നഷ്ടമായ സാഹചര്യത്തിലാണ് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ നീക്കം നടത്തുന്നത്.

കോട്ടൂരിൽ കൂടുതൽ ആനകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ജാഗ്രത പാലിക്കുന്നത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് ആണ് ആനകളെ ബാധിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ മൂന്ന് ആനക്കുട്ടികൾ ചികിത്സയിലുണ്ട്. ഡോക്ടർമാർ ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധിക്കുകയാണ്. ഹെർപ്പസ് ബാധയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ കേന്ദ്ര സഹായം തേടിയേക്കും.വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികളാണ് ചരിഞ്ഞത്.

ഇന്നലെ അർജുൻ എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.ദിവസങ്ങൾക്ക് മുൻപാണ് ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹെർപ്പസ് ആണെന്ന് കണ്ടെത്തിയത്.