സ്വന്തം ലേഖകൻ
തിരുവന്തപുരം:ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായര്‍ക്ക് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി ഭവന സമുച്ചയ കരാറില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും തനിക്കും കമ്മിഷന്‍ കിട്ടിയെന്ന് ഇടനിലക്കാരന്‍ വെളിപ്പെടുത്തിയിരുന്നു.
കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.സന്ദീപിനു കിട്ടിയ കമ്മിഷനില്‍ നിന്ന് മൂന്നു ലക്ഷം രൂപ തനിക്കു നല്‍കിയെന്നായിരുന്നു തിരുവനന്തപുരം സ്വദേശി യദുവിൻ്റെ വെളിപ്പെടുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിട നിര്‍മാണ രംഗത്ത് പരിചയമുള്ളവരുണ്ടോ എന്ന് സന്ദീപ് നായര്‍ ചോദിച്ചപ്പോള്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തുകയായിരുന്നു. യൂണി ടാക് പ്രതിനിധികള്‍ക്കൊപ്പം രണ്ടു തവണ യുഎഇ കോണ്‍സുലേറ്റില്‍ പോയെന്നും ഇടനിലക്കാര്‍ പറഞ്ഞിരുന്നു.