play-sharp-fill
കഞ്ചാവ് ചെടിക്കൊപ്പം ദൃശ്യങ്ങൾ; ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് മയക്കുമരുന്ന് ബന്ധം ഉന്നയിച്ച് പൊലീസ്; മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

കഞ്ചാവ് ചെടിക്കൊപ്പം ദൃശ്യങ്ങൾ; ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് മയക്കുമരുന്ന് ബന്ധം ഉന്നയിച്ച് പൊലീസ്; മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

 

സ്വന്തം ലേഖകൻ

കണ്ണൂർ : ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് മയക്കുമരുന്ന് ബന്ധം ഉന്നയിച്ച് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പൊലീസിന്‍റെ ആരോപണം. എന്നാൽ പൊലീസ് കെട്ടിചമച്ച കേസാണിതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും വാദം.

പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നതിന് തെളിവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയില്‍ പൊലീസ് അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

കലക്​ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഇവർക്കെതിരെ നടപടി എടുത്തിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്​റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടർന്ന്​ കസ്​റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്​തു.​

പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.