play-sharp-fill
സാജു വർഗീസ് ഡിവൈ.എസ്.പി: നിയമനം ആലപ്പുഴ നർക്കോട്ടിക് സെല്ലിൽ; സംസ്ഥാനത്ത് 21 പുതിയ ഡിവൈ.എസ്.പിമാർക്ക് നിയമനം

സാജു വർഗീസ് ഡിവൈ.എസ്.പി: നിയമനം ആലപ്പുഴ നർക്കോട്ടിക് സെല്ലിൽ; സംസ്ഥാനത്ത് 21 പുതിയ ഡിവൈ.എസ്.പിമാർക്ക് നിയമനം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ് അടക്കം സംസ്ഥാനത്ത് 21 പുതിയ ഡിവൈ.എസ്.പിമാരെ നിയമിച്ച് സർക്കാർ ഉത്തരവായി. പാറമ്പുഴ കൊലക്കേസ് അടക്കം നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന ട്രാക്ക് റെക്കോർഡുമായാണ് സാജു വർഗീസ് ആലപ്പുഴയിലെത്തുന്നത് .തൃക്കൊടിത്താനത്തു നിന്നും സാജു ആലപ്പുഴ നർക്കോട്ടിക് സെല്ലിലേയ്ക്കു പോകുമ്പോൾ, പുതുതായി ഡിവൈ.എസ്.പിയായി നിയമനം ലഭിച്ച അലക്‌സ് ബേബിയ്ക്കാണ് കോട്ടയം വിജിലൻസിന്റെ ചുമതല ലഭിച്ചിരിക്കുന്നത്.


കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയായി നിയമനം ലഭിച്ച കെ.എസ് ഉദയഭാനു, എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിലെ വി.ജി രവീന്ദ്രനാഥ് എന്നവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എം.ജെ മനോജ് കബീർ (കോ ഓപ്പറേറ്റീവ് വിജിലൻസ് കണ്ണൂർ), എം.ജി സാബു (ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച്), സന്തോഷ് കുമാർ ആർ (തിരുവനന്തപുരം വിജിലൻസ്), ഇ.സുനിൽകുമാർ (കോഴിക്കോട് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച്) ടി.അനിൽകുമാർ (ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.അഭിലാഷ് (കണ്ണൂർ സ്‌പെഷ്യൽ ബ്രാഞ്ച്), പി.സി ബിജു (പാലക്കാട് വിജിലൻസ്), എസ്.അൻഷാദ് (എറണാകുളം റേഞ്ച് വിജിലൻസ്), കെ.ആർ ബിജു (ക്രൈം ബ്രാഞ്ച് തിരുവനന്തപുരം), എൻ.സി സന്തോഷ് (നർക്കോട്ടിക് സെൽ കോഴിക്കോട് സിറ്റി), പി.കെ സന്തോഷ് എസ്.എസ് ബി കോഴിക്കോട് റൂറൽ, ബി.ഗോപകുമാർ ജില്ലാ ക്രൈംബ്രാഞ്ച് കൊല്ലം, കെ.സദൻ (കണ്ണൂർ വിജിലൻസ്), വി.ആർ രവികുമാർ (വിജിലൻസ് ഇടുക്കി), എസ്.മുഹമ്മദ് റിയാസ് (ജില്ലാ ക്രൈം ബ്രാഞ്ച് കോഴിക്കോട്), സണ്ണി ചാക്കോ (വിജിലൻസ് കോഴിക്കോട്), ആർ.മനോജ്കുമാർ (എസ്.ബി പാലക്കാട് ) എന്നിവരെയാണ് സ്ഥാനക്കയറ്റത്തോടെ നിയമിച്ചത്.

തിരുവനന്തപുരം റെയിൽവേ അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്പിയായി വി.സുഗതനെയും, കൊച്ചി നർക്കോട്ടിക്ക് സെല്ലിലേയ്ക്കു എ.ഡി ബാലസുബ്രഹ്മണ്യനെയും, മലപ്പുറം ക്രൈംബ്രാഞ്ചിലേയ്ക്കു പി.വിക്രമനെയും കാസർകോട് എസ്.എസ്.ബിയിലേയ്ക്കു എം.വി അനിൽകുമാറിനെയും നിയമിച്ചിട്ടുണ്ട്.