യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സർക്കാർ’; അഭിവാദ്യവുമായി ഡിവൈഎഫ്ഐ.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിൽ നേരത്തെ ഡി വൈ എഫ് ഐ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സർക്കാർ’; അഭിവാദ്യവുമായി ഡിവൈഎഫ്ഐ.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിൽ നേരത്തെ ഡി വൈ എഫ് ഐ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി നിജപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഡി വൈ എഫ് ഐ രംഗത്ത്. യുവജന താൽപര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്ന് പിന്മാറിയ സർക്കാർ നിലപാട് യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർഥകമാക്കുന്നതാണെന്നും ഡി വൈ എഫ് ഐ കേരള ഘടകം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിൽ നേരത്തെ ഡി വൈ എഫ് ഐ വിയോജിപ്പ് അറിയിച്ചിരുന്നു. എ ഐ വൈ എഫ് അടക്കമുള്ള യുവജന സംഘടനകളും വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തുകയും പ്രതിഷേധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

ഡി വൈ എഫ് ഐ കുറിപ്പ് പൂർണരൂപത്തിൽ

പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായി ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പെൻഷൻ പ്രായം 60 ആക്കി വർദ്ധിപ്പിച്ച തീരുമാനം ഉണ്ടായിരുന്നു. ഈ ഉത്തരവ് ശ്രദ്ധയിൽ പെട്ട ഉടനെ ഡി വൈ എഫ് ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ഈ ആവശ്യം പരിശോധിക്കുകയും യുവജന താൽപര്യം പരിഗണിച്ച് ഉത്തരവ് പിൻവലിക്കുകയും ചെയ്തിരിക്കയാണ്. യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിന് അഭിവാദ്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നേരത്തെ റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നതും സ‍ർക്കാർ പിൻവാങ്ങിയതും.

Tags :