പെട്ടിമുടിയിൽ ‘മിത്രങ്ങളുടേത്’ ഷോ മാത്രമോ..! മാധ്യമങ്ങൾ മലയിറങ്ങിയതിനു പിന്നാലെ പെട്ടിമുടിയിൽ നിന്നും മിത്രങ്ങൾ സ്ഥലം വിട്ടെന്നു ഡിവൈ.എഫ്.ഐ; ഇപ്പോഴും പെട്ടിമുടിയിൽ തുടരുന്നത് അറുപതിലേറെ വോളണ്ടിയർമാർ

പെട്ടിമുടിയിൽ ‘മിത്രങ്ങളുടേത്’ ഷോ മാത്രമോ..! മാധ്യമങ്ങൾ മലയിറങ്ങിയതിനു പിന്നാലെ പെട്ടിമുടിയിൽ നിന്നും മിത്രങ്ങൾ സ്ഥലം വിട്ടെന്നു ഡിവൈ.എഫ്.ഐ; ഇപ്പോഴും പെട്ടിമുടിയിൽ തുടരുന്നത് അറുപതിലേറെ വോളണ്ടിയർമാർ

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: ഇടുക്കി പെട്ടിമുടിയിലുണ്ടായ വൻ ദുരന്തം സംസ്ഥാനത്തെ ആകെ നടുക്കിയതായിരുന്നു. ഈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയത് കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഏകോപനവുമായായിരുന്നു. എന്നാൽ, പെട്ടിമുടിയിലെ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപ് സംഘപരിവാറിനെതിരെ രാഷ്ട്രീയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡിവൈ.എഫ്.ഐ.

മാധ്യമപ്രവർത്തകരുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ ‘മിത്രങ്ങളും’പെട്ടിമുടിയിൽ നിന്ന് സ്ഥലം കാലിയാക്കിയെന്ന ഗുരുതരമായ ആരോപണമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉയർത്തിവിട്ടിരിക്കുന്നത്. പെട്ടിമുടിയിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡൻറ് പ്രസിഡന്റ് എസ് സതീഷ്, കെ യു ജനീഷ്‌കുമാർ എംഎൽഎ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ക്യാമറകൾക്കൊപ്പം
‘മിത്രങ്ങളും’ മലയിറങ്ങി. മലമുകളിൽ ഉള്ളത്
ഡിവൈഎഫ്ഐ മാത്രം.

മഞ്ഞു പെയ്യുന്ന മൂന്നാറിന്റെ മലനിരകൾ കണ്ണീരൊഴുക്കി നിൽക്കുന്നു. കുന്നിൻ ചെരുവിൽ മനുഷ്യരെ കൂട്ടമായി അടക്കം ചെയ്ത വലിയ കുഴിമാടങ്ങൾക്ക് അരികിൽ വന്ന് ആചാരങ്ങൾ നടത്തിയും അനുശോചിച്ചും മടങ്ങുന്നവർ.

പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തു ഇപ്പോഴും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മനുഷ്യരുടെ മണം പിടിച്ചു പോലീസ് നായകൾ നടക്കുന്നു. അല്പം മുൻപാണ് നായകളിൽ ഒന്ന് മണം പിടിച്ചു മണം പിടിച്ചു രണ്ട്
മൃതശരീരങ്ങൾക്കരികിലേക്ക് പോലീസിനെ എത്തിച്ചത്. അകെ ഇതു വരെ ലഭിച്ചത് 58 മൃത ദേഹങ്ങൾ. ഇനി 12 പേരെ കൂടി കണ്ടുകിട്ടാനുണ്ട്.

ഫയർഫോഴ്‌സും പോലീസും മറ്റ് വോളന്റിയർമാരും പെട്ടിമുടിയിൽ തന്നെയുണ്ട്. കണ്ടെത്തുന്ന മൃതശരീരങ്ങൾ അവിടെ വച്ചു തന്നെ പോസ്റ്റ്‌മോർട്ടം നടത്താൻ ഡോക്ടർമാരുടെ സംഘം ക്യാമ്ബ് ചെയ്യുന്നു.

ദുരന്ത ദിവസം മുതൽ ഇതുവരെ വിശ്രമ രഹിതമായ പ്രവർത്തനമാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും നടത്തുന്നത്. അവരെല്ലാം ഇപ്പോഴും അവിടെ ശ്രമകരമായ ദൗത്യം തുടരുന്നു.

മാധ്യമ പ്രവർത്തകർ മലയിറങ്ങി.
ക്യാമറകൾ മടങ്ങിയതിനു പിന്നാലെ ‘മിത്രങ്ങളും’ സ്ഥലം കാലിയാക്കി.

എന്തൊക്കെ ബഹളമായിരുന്നു. ചില നേതാക്കൾ തന്നെ എത്തി പോലീസിനോടും ഫയർഫോഴ്‌സിനോടും തട്ടിക്കയറി. പക്ഷേ ടിവിയിലും ചിത്രങ്ങളിലും കണ്ട ‘സംഘത്തിലെ’ ഒരാളെ പോലും ക്യാമറകൾ മടങ്ങിപ്പോയ പെട്ടിമുടിയിൽ കാണ്മാനില്ല.

ഇന്ന് ഞങ്ങൾ എത്തുമ്‌ബോഴും അവിടെ ആ ദുരന്ത ഭൂമിയിൽ തിരച്ചിൽ നടത്തുന്ന അധികൃതർക്കൊപ്പം ഡിവൈഎഫ്ഐ വോളന്റിയർമാർ കർമ്മ നിരതരായി തുടരുന്നു.

ഇന്നും 10 പേരടങ്ങുന്ന 6 സംഘങ്ങളായി തിരിഞ്ഞു 60 ഡിവൈഎഫ്ഐ പ്രവർത്തകർ തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ആദ്യം രക്ഷാ പ്രവർത്തനത്തിന്,പിന്നെ, മൃതശരീരങ്ങൾ മറവു ചെയ്യാൻ, ഇപ്പോഴും തുടരുന്ന തിരച്ചിൽ ദൗത്യത്തിന്റെ ഭാഗമായും ഡിവൈഎഫ്ഐ പ്രവർത്തകർ പെട്ടിമുടിയിൽ തന്നെയുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ രാജ സംഭവ ദിവസം രാജമലയിൽ ഉണ്ടായിരുന്നു. ആദ്യം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായത് മുതൽ ഇന്ന് വരെയും രാജയുടെയും മൂന്നാർ ബ്ലോക്ക് സെക്രട്ടറി പ്രവീൺ, പ്രസിഡന്റ് സെന്തിൽ എന്നിവരുടെയും നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനം മാതൃകാപരമായി തുടരുന്നു.
ക്യാമറകൾ തേടിയല്ല, തങ്ങളുടെ സഹോദരങ്ങളുടെ ശരീരം തേടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അവിടെ തുടരുന്നത്.

സാഹസിക പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ച വോളന്റിയർമാരാണ് സംഘത്തിൽ കൂടുതലും ഉള്ളത്. റിവർ ക്രോസ്സിങ്ങിൽ ഉൾപ്പെടെ മികവ് പുലർത്തുന്ന മിടുക്കരായ സഖാക്കൾ.അവർ നമുക്കാകെ അഭിമാനമാണ്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു
പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്,
കെ യു ജനീഷ്‌കുമാർ എംഎൽഎ,
ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് പി പി സുമേഷ് എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.