ഡ്യൂറോഫ്‌ളെക്‌സ് ഉടമയുടെ കൊച്ചുമകന്റെ അകാല മൃത്യുവിൽ തേങ്ങി കാഞ്ഞിരപ്പള്ളി: ദേശീയ പാതയിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഏഴ് വയസ്സുകാരൻ ജോഹൻ

ഡ്യൂറോഫ്‌ളെക്‌സ് ഉടമയുടെ കൊച്ചുമകന്റെ അകാല മൃത്യുവിൽ തേങ്ങി കാഞ്ഞിരപ്പള്ളി: ദേശീയ പാതയിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഏഴ് വയസ്സുകാരൻ ജോഹൻ

ചേര്‍ത്തല: നാലംഗ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് 7 വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജിന്റെയും ഡ്യൂറോഫ്‌ളെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോര്‍ജ് എല്‍.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകന്‍ ജോഹനാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ 3.30ന് ദേശീയപാതയില്‍ തിരുവിഴയ്ക്കു സമീപമായിരുന്നു അപകടം. അമിത ഭാരം കയറ്റിയെത്തിയ തടിലോറിയുമായി ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്കു വരികയായിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്നു പെരുമ്പാവൂരിലേക്കു തടിയുമായി പോയ ലോറിയുമായാണ് ഇടിച്ചത്.

അപകടത്തിന്റെ ആഘാതത്തില്‍ സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി, ആന്തരികാവയവങ്ങള്‍ക്കു ക്ഷതം സംഭവിച്ചാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോഹാൻറെ പിതാവ് തോമസ് ജോർജായിരുന്നു വാഹമോടിച്ചത്. പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന്‌ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്‌. കുട്ടികള്‍ കാറിന്റെ പിന്‍സീറ്റിലായിരുന്നു. കുടുംബസമേതം ചെന്നൈയില്‍ കഴിയുന്ന തോമസ്‌ ജോര്‍ജ്‌ ബന്ധുവീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വരികയായിരുന്നു. ആലപ്പുഴയിലെ ഭാര്യ വീട്ടില്‍ എത്തിയശേഷം പോകാനായിരുന്നു തീരുമാനം. ഇവിടേക്കു വരുമ്പോഴായിരുന്നു അപകടം.

പരുക്കേറ്റ തോമസും മറിയവും ഇളയമകള്‍ ദിയയും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. സംസ്‌കാരം പിന്നീട്‌