ദു:ഖ വെള്ളിയാഴ്ച നേർച്ചക്കഞ്ഞിയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി

ദു:ഖ വെള്ളിയാഴ്ച നേർച്ചക്കഞ്ഞിയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി

കുമരകം : സർവ്വജനത്തിൻ്റെയും വീണ്ടെടുപ്പിനായി പാപമില്ലാത്തവൻ കാൽവരിയിൽ യാഗമായതിൻ്റെ സ്മരണക്കായി എല്ലാവർഷവും ആചരിക്കുന്ന ദു:ഖവെള്ളിയാഴ്ച ത്യാഗത്തിൻ്റെ ഉത്തമ മാതൃകയാണ്. 48 ദിവസത്തെ നോമ്പോടും ഉപവാസത്തോടുമാണ് വിശ്വാസികൾ ദുഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ പങ്കെടുക്കുന്നത്.

ദു:ഖ വെള്ളി ശുശ്രുഷകൾ സമാപിക്കുന്നതോടെ നടത്തുന്ന കഞ്ഞി നേർച്ചയിൽ വിളമ്പാൻ മാങ്ങാക്കറിക്കായി കുമരകം സെൻ്റ് ജോൺസ് ആറ്റാ മംഗലം പള്ളിയിൽ 300 കിലോ കിളിച്ചുണ്ടൻ മാങ്ങായാണ് ഉപയോഗിക്കുന്നത്.

പയറു തുകരൻ, അവൽ വിളയിച്ചത് തുടങ്ങിയ വിഭവങ്ങളും ഒരുക്കുന്നുണ്ട്. മാങ്ങാ അരിയുന്നത് പള്ളിയിലെ വനിതാ സമാജം അംഗങ്ങളാണ്. ദു:ഖ വെള്ളിയാഴ്ചക്ക് ദിവസങ്ങൾക്ക് മുൻപ് മാങ്ങാകറി തയാറാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group