ആടുജീവിതം നാളെ തീയേറ്ററിൽ എത്താനിരിക്കെ സംവിധായകൻ ബ്ലെസ്സിക്ക് കണ്ണീരുമ്മ നൽകി ബെന്ന്യാമിൻ
കൊച്ചി : മലയാളക്കര മുഴുവൻ കാത്തിരിക്കുന്ന ബെന്ന്യാമിന്റെ ആടുജീവിതം നാളെ ബിഗ് സ്‌ക്രീനിലേക്ക്.ലോകത്തിലെ അങ്ങോളം ഇങ്ങോളമുള്ള മലയാളികൾ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ട ചലച്ചിത്രാവിഷ്കാരം ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ.
എന്നാൽ ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ സംവിധായകനായ ബ്ലെസ്സിയെ നേരിൽ കണ്ട് കണ്ണീരുമ്മ നൽകിയിരിക്കുകയാണ് ഈ ഇതിഹാസത്തിന്റെ സൃഷ്ടാവായ ബെന്ന്യാമിൻ.പ്രിത്വിരാജിന്റെ കഠിനാധ്വാനതിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഈ സിനിമയെന്നാണ് ബെന്ന്യാമിൻ പറയുന്നത്.
തളർന്നു പോകേണ്ട നിമിഷങ്ങള്‍, ഇട്ടേച്ചുപോകേണ്ട അവസ്ഥ, അങ്ങനെ എല്ലാം വന്നു ചേർന്നിട്ടും ഒന്നിനോടും പ്രതികരിക്കാതെ പുഞ്ചിരിച്ചു കൊണ്ട് എല്ലാം നേരിട്ട വ്യക്തിയാണ് ബ്ലെസി എന്ന സംവിധായകൻ.പ്രശ്നങ്ങളിലും, പ്രതിസന്ധികളിലും തളരാതെ എല്ലാം നേരിടുന്നവർ ആണല്ലോ യാതാർത്ഥ നായകൻ, ഈ മനുഷ്യന്റെ നിശ്‌ചയ ദാർഢ്യം ഇല്ലായിരുന്നെങ്കില്‍ വഴിയില്‍ എവിടെയെങ്കിലും വീണുപോകുമായിരുന്ന സിനിമയാണ് ആട് ജീവിതം ബെന്യമിൻ തന്റെ സോഷ്യല്‍ മീഡിയില്‍ കുറിച്ചത് ഇപ്രകാരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group