തട്ടുകടയിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ എസ്.ഐ മദ്യപിച്ച് വാഹനം ഓടിച്ചതിന് കുമരകത്ത് പിടിയിൽ; പിടികൂടിയത് സസ്‌പെൻഷനിൽ ഇരിക്കുന്ന എസ്.ഐയെ; സ്ഥിരം പ്രശ്‌നക്കാരനായ എസ്.ഐയ്‌ക്കെതിരെ വീണ്ടും നടപടി വന്നേക്കും

തട്ടുകടയിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ എസ്.ഐ മദ്യപിച്ച് വാഹനം ഓടിച്ചതിന് കുമരകത്ത് പിടിയിൽ; പിടികൂടിയത് സസ്‌പെൻഷനിൽ ഇരിക്കുന്ന എസ്.ഐയെ; സ്ഥിരം പ്രശ്‌നക്കാരനായ എസ്.ഐയ്‌ക്കെതിരെ വീണ്ടും നടപടി വന്നേക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിനഗറിൽ തട്ടുകട അടപ്പിക്കാനെത്തിയ പൊലീസുകാരെ ഭീഷണിപ്പെടുത്തി ഓടിച്ച എസ്.ഐ മദ്യപിച്ച് കാറോടിച്ചതിന് കുമരത്ത് പിടിയിൽ പിടിയിൽ. കോട്ടയം ജില്ലയിൽ നിരന്തരം അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്ന് പാലക്കാട് ജില്ലയിലേയ്ക്കു നാടുകടത്തപ്പെടുകയും, ഇവിടെ എത്തിയ ശേഷം അച്ചടക്ക നടപടി നേരിടുകയും ചെയ്ത എസ്.ഐ മിറാഷിനെയാണ് കുമരകം പൊലീസ് മദ്യപിച്ചു വാഹനം ഓടിച്ചതിന് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം കോണത്താറ്റ് പാലത്തിലൂടെ കാറോടിച്ചെത്തിയ മിറാഷ് മദ്യലഹരിയിലായിരുന്നു. മദ്യലഹരിയിൽ കാറോടിക്കാൻ പറ്റാതെ വന്നതോടെ വണ്ടി പാലത്തിൽ നിന്നു പോയി. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. നാട്ടുകാർ കാർ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വണ്ടിയെടുത്ത് മാറ്റാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല മിറാഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് പതിനഞ്ചു മിനിറ്റോളം പാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടർന്ന്, നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ മദ്യലഹരിയിൽ അവശനായി ഇരുന്ന എസ്.ഐ മിറാഷിന് വാഹനം ഓടിക്കാൻ പോലും ആകുമായിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പൊലീസ് വാഹനത്തിൽ തന്നെ സ്റ്റേഷനിൽ എത്തിച്ചു.

ഇവിടെ നിന്നും കുമരകം ആശുപത്രിയിൽ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി. തുടർന്ന്, ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ചു ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കുമരകം പൊലീസ് അറിയിച്ചു. ഇതിനിടെ ഗാന്ധിനഗറിൽ തട്ടുകടയിൽ വച്ച് പൊലീസുകാരെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

ഗാന്ധിനഗറിലെ തട്ടുകട അടപ്പിക്കാനെത്തിയ പൊലീസുകാരെ വിരട്ടിയോടിച്ചത് സംബന്ധിച്ചുള്ള പരാതി ഒതുക്കിത്തീർക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയതിനു പിന്നാലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ തട്ടുകടയുടെ മറവിൽ സസ്‌പെൻഷനിലുള്ള എസ്.ഐയുടെ ഗുണ്ടായിസം: കടയടപ്പിക്കാൻ എത്തിയ പൊലീസുകാരെ വിരട്ടിയോടിച്ചു; ഡിവൈ.എസ്.പിയുടെ വാക്കിന് പോലും പുല്ലുവില കൽപ്പിച്ച് ഗുണ്ടാ എസ്.ഐയുടെ വിളയാട്ടം

https://thirdeyenewslive.com/kmch-kerala-5/