play-sharp-fill
റെഡ്മി നോട്ട് 8 പ്രോ സ്വന്തമാക്കാം 13,999 രൂപയ്ക്ക് ; വില കുറച്ച് കമ്പനി

റെഡ്മി നോട്ട് 8 പ്രോ സ്വന്തമാക്കാം 13,999 രൂപയ്ക്ക് ; വില കുറച്ച് കമ്പനി

സ്വന്തം ലേഖകൻ

കൊച്ചി: റെഡ്മി നോട്ട് 8 പ്രോ സ്വന്തമാക്കാം 13,999 രൂപയ്ക്ക്. രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ ഷഓമിയുടെ റെഡ്മി നോട്ട് 8 പ്രോയ്ക്ക് ഇപ്പോൾ 1000 രൂപ വില കുറച്ചിട്ടുണ്ട്. അങ്ങനെ 14,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 8 പ്രോ ഇനി 13,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. 6 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും റെഡ്മി 8 പ്രോയ്ക്ക് ഉണ്ട്.


റെഡ്മി നോട്ട് 8 പ്രോയിൽ നാല് പിൻ കാമറകളും മുൻവശത്ത് സിംഗിൾ കാമറ സജ്ജീകരണവുമുണ്ട്. റെഡ്മി നോട്ട് 8 പ്രോയിൽ പ്രാഥമിക 64 എംപി സാംസങ് ജി.ഡബ്ല്യു 1 സെൻസർ, എഫ് / 1.7 അപേർച്ചർ, 2 എംപി ഡെപ്ത് സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6.53 ഇഞ്ച് എഫ്.എച്ച.്ഡി + ഡിസ്‌പ്ലേയുള്ള റെഡ്മി നോട്ട് 8 പ്രോയിൽ 91.94 ശതമാനം സ്‌ക്രീൻടുബോഡി അനുപാതം ലഭ്യമാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കുന്നു. റെഡ്മി നോട്ട് 8 പ്രോയിൽ 4500 എംഎഎച്ച് ബാറ്ററിയുണ്ട്, 18W ഫാസ്റ്റ് ചാർജിങ് ഔട്ട്ഓഫ്‌ബോക്‌സിന് പിന്തുണയുണ്ട്. സോഫ്റ്റ്‌വെയർ മുന്നിൽ ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള MIUI 10 പ്രവർത്തിക്കുന്നു. കൂടാതെ MIUI 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.

Tags :