മദ്യലഹരിയിൽ മരണ പാച്ചിൽ നടത്തിയ കാഞ്ഞിരപ്പള്ളി ബിഡിഒയുടെ വാഹനം കരിനിലത്ത് അപകടത്തിൽപ്പെട്ടു; വാഹനത്തിലുണ്ടായിരുന്ന ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിൽ; ബിഡിഒ മുൻപ് കോരുത്തോട് പഞ്ചായത്തിൽ ഗ്രാമസേവകനായിരുന്നപ്പോൾ അഴിമതി കാണിച്ചതിൻ്റെ പേരിൽ നാട്ടുകാർ ചെരുപ്പുമാല അണിയിച്ച വിരുതൻ
സ്വന്തം ലേഖകൻ
കോട്ടയം: മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ടു.
മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയ ജോയിൻ്റ് ബി ഡി ഒ, ഡ്രൈവർ എന്നിവരെ വളരെ പണിപെട്ടാണ് നാട്ടുകാരും പൊലീസും ആശുപത്രിയിൽ എത്തിച്ചത്.
വാഹനത്തിലുണ്ടായിരുന്ന ജോയിൻ്റ് ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിലായിരുന്നു. ബിഡിഒ മുൻപ് കോരുത്തോട് പഞ്ചായത്തിൽ ഗ്രാമസേവകനായി ജോലി ചെയ്ത കാലത്ത് അഴിമതി നടത്തിയതിൻ്റെ പേരിൽ സഹികെട്ട നാട്ടുകാർ ചെരുപ്പുമാല അണിയിച്ച വിരുതനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ വാഹനത്തിൽ നിന്ന് മദ്യ കുപ്പികളടക്കം കണ്ടെടുത്തിട്ടുണ്ട്.
ബ്ലോക്ക് ഓഫീസിൽ ജോലി സമയത്തും ഇരുവരും വ്യാപക മദ്യപാനമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
സർക്കാർ വാഹനമാണ് അമിതമായി മദ്യപിച്ച് ഓടിച്ചത്.
ഇരുവർക്കുമെതിരെ കേസെടുത്തായി മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാർ പറഞ്ഞു.