play-sharp-fill
ലഹരിക്കടിമയായ സ്ത്രീ  ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു; യാത്രക്കാര്‍ക്കുനേരെ കുപ്പിവെള്ളം വലിച്ചെറിഞ്ഞു; പരാക്രമം അതിരുകടന്നപ്പോൾ ബോധം വരാൻ യാത്രക്കാർ സ്ത്രീയുടെ തലയിൽ വെള്ളം ഒഴിച്ചു

ലഹരിക്കടിമയായ സ്ത്രീ ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു; യാത്രക്കാര്‍ക്കുനേരെ കുപ്പിവെള്ളം വലിച്ചെറിഞ്ഞു; പരാക്രമം അതിരുകടന്നപ്പോൾ ബോധം വരാൻ യാത്രക്കാർ സ്ത്രീയുടെ തലയിൽ വെള്ളം ഒഴിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ലഹരിക്കടിമയായ സ്ത്രീ ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വികലാംഗയായ സ്ത്രീ കുപ്പിവെള്ളം യാത്രക്കാര്‍ക്കുനേരെ വലിച്ചെറിഞ്ഞും മറ്റുമാണ് പരാക്രമം കാണിച്ചത്.ഗത്യന്തരമില്ലാതെ സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ വെള്ളം തലയിലൊഴിച്ച് സ്ത്രീയെ ശാന്തമാക്കാന്‍ ശ്രമിച്ചു.

അതിനിടെ, പിങ്ക് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസ് അവര്‍ക്ക് വസ്ത്രവും വാങ്ങി നല്‍കി. തെരുവില്‍ ഭിക്ഷാടനം നടത്തിയാണ് ഇവര്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി ഉപയോഗിച്ച് ഭിക്ഷാടകര്‍ തമ്മില്‍ സംഘര്‍ഷങ്ങളും വഴിയാത്രക്കാരെ ഉപദ്രവിക്കുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. സ്റ്റാന്‍ഡും പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടത്തുന്നവര്‍, ഭിക്ഷാടകരെ ലഹരി വിൽപ്പനയ്ക്കായി ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്.