Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹൈദരാബാദ്: തുറന്ന് കിടന്ന ഓടയില്‍ വീണ് ആറ് വയസ്സുകാരന്‍ മരിച്ചു. വിവേകാനന്ദ് എന്ന ആറുവയസുകാരന്‍ ആണ് മരിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.

പോലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഒസ്മാനിയ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ഗാര്‍ഡായി ജോലി ചെയ്യുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ സ്ഥലത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു വിവേകാനന്ദ്. ഇതിനിടെ, അടുത്തിടെ പെയ്ത മഴയില്‍ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് കാല്‍ വഴുതി വീണു കുട്ടി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.