മയക്കു മരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതി; കോട്ടയത്ത് യുവാവിനെ കാപ്പാ ചുമത്തി ജയിലിലടച്ചു

മയക്കു മരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതി; കോട്ടയത്ത് യുവാവിനെ കാപ്പാ ചുമത്തി ജയിലിലടച്ചു

സ്വന്തം ലേഖകൻ

കോട്ടയം: വിവിധ ജില്ലകളിലായി മയക്കു മരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്രസിദ്ധ ഗുണ്ടയായ ഇയാളെ മൂന്നാമത്തെ പ്രാവശ്യവുമാണ് കാപ്പാ ചുമത്തി ജയിലിലടയ്ക്കുന്നത്.

അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനികോളനിയിൽ തൊടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (32) നെയാണ് കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജയിലിടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുൻപ് രണ്ട് തവണ കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളയാളാണ് അച്ചു സന്തോഷ്. കഴിഞ്ഞ ഏപ്രിലിൽ കരുതൽ തടങ്കലിൽ നിന്നും പുറത്തുവന്ന ശേഷം ഏറ്റുമാനൂർ, കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമൊത്ത് തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസ്സിലെ പ്രതിയാണ് ഇയാൾ.

ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം മൂന്നാമതും അറസ്റ്റ് ചെയ്തത്.