Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കുമരകത്ത് മുക്കുപണ്ടം പണയംവെച്ച് അമ്പതിനായിരം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് ഉഴവൂർ പറമ്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണു (24) വിനെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്

കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നില്‍ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സ്വർണ്ണം എന്ന വ്യാജേന മുക്കുപണ്ടം നൽകി അമ്പതിനായിരം രൂപ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം എസ്എച്ച്ഓ ബിന്‍സ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.