പിടിമുറുക്കി കഞ്ചാവ് മാഫിയ; അടച്ചിട്ട വീട്ടില്‍നിന്ന് പിടികൂടിയത് എട്ടുകിലോ കഞ്ചാവ്; തൊടുപുഴ നഗരത്തിന് പിന്നാലെ സമീപ പ്രദേശങ്ങളും ലഹരിക്കടത്തിൻ്റെ കേന്ദ്രങ്ങൾ
തൊടുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലും പിടിമുറുക്കി കഞ്ചാവ് മാഫിയ.
വ്യാഴാഴ്ച തൊടുപുഴക്ക് സമീപം അടച്ചിട്ട വീട്ടില്‍ നിന്ന് എട്ടുകിലോ കഞ്ചാവാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൊട്ടുമുമ്പുള്ള ദിവസം രണ്ടുകിലോ കഞ്ചാവുമായി മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു. അടുത്തിടെ തൊടുപുഴ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ്-മാഫിയ പ്രവര്‍ത്തനങ്ങള്‍ കൂടിവരുന്നതായാണ് കേസുകളുടെ വര്‍ധനയില്‍ നിന്ന് തെളിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊടുപുഴ നഗരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളും ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. തൊണ്ടിക്കുഴയിലെ എം.വി.ഐ.പിയുടെ കനാല്‍ അക്വഡക്ട് പാലവും മദ്യ-മയക്കുമരുന്ന് മാഫിയയുടെ സ്വൈരവിഹാര കേന്ദ്രമായി മാറുകയാണ്.
രാത്രി എട്ടിനുശേഷം ഇവിടെ എത്തുന്നവര്‍ പാതിരാത്രി വരെ ഇവിടെ തുടരും. സ്ഥലത്ത് മദ്യക്കുപ്പികളും സിറിഞ്ചുകളും ഉപേക്ഷിച്ച നിലയില്‍ പതിവായി കാണാറുമുണ്ട്.
പാലത്തിന് മുകളിൽ മാലിന്യം നിറഞ്ഞുകിടക്കുകയുമാണ്. രാത്രിയായാല്‍ ആരും ഇതുവഴി സഞ്ചരിക്കാത്തതും ഇത്തരക്കാര്‍ക്ക് സഹായകമാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് പരിശോധന ശക്തമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.