Spread the love

മലപ്പുറം: യുവതിയുടെ കാലില്‍ കെട്ടിവെച്ച്‌ ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമം പോലീസ് പിടികൂടി. മലപ്പുറം നിലമ്ബൂർ എടക്കരയിലാണ് പോലീസ് വൻ ലഹരി മരുന്നു വേട്ട നടത്തിയത്. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരില്‍ നിന്നും 74. 6ഗ്രാം ഹാഷിഷ് ഓയിലും, 39 . 6ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

video
play-sharp-fill

യുവാവിനെയും യുവതിയെയും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് പിടികൂടിയത്. സുബീനയുടെ കാലില്‍ കെട്ടിവച്ചായിരുന്നു ലഹരിവസ്തുക്കള്‍ കടത്താൻ ശ്രമിച്ചത്. നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബി, നാർക്കോട്ടിക് സെല്‍ എസ് ഐ കെ ആർ ജസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.