
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചതായി പരാതി.
കൊല്ലം പേരയം സ്വദേശി വില്‍ഫ്രഡ്(62) ആണ് മരിച്ചത്. അഞ്ചാം വാര്‍ഡില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അപകടം.
കട്ടിലില്‍ നിന്ന് വീണ് അര മണിക്കൂറിനകം വില്‍ഫ്രഡ് മരിച്ചു. മഞ്ഞപ്പിത്തം കരളിനെയും തലച്ചോറിനെയും ബാധിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിൽഫ്രഡിന് രോഗം മൂലം പെരുമാറ്റ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.







