Spread the love

പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകന്‍ പ്രവീഷാണ്(16) മരിച്ചത്.

video
play-sharp-fill

വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രവീഷ്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്നലെ വൈകീട്ടോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.