Spread the love

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

video
play-sharp-fill

ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികള്‍ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. വലിയ രീതിയില്‍ പുക ഉയരുന്നുണ്ടെങ്കിലും അധികമായി തീ പടർന്നിട്ട് ഇല്ല. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.