Spread the love

ഏഴാച്ചേരി: ജനകീയ മുന്നേറ്റത്തോടെ ഏഴാച്ചേരി വലിയതോട് പ്രതാപം വീണ്ടെടുത്തു. പുനർജ്ജനി പദ്ധതിയിലൂടെയാണ് ഇപ്പോൾ തെളിനീരൊഴുകുന്നത്. പുനർജ്ജനി പദ്ധതി ഏഴാച്ചേരി വലിയതോടിന് പുതുജീവനായെന്ന് പറയാം.

video
play-sharp-fill

വലിയതോടിന്റെ ഏഴാച്ചേരി ചെമ്പകശ്ശേരി ചെക്ക്ഡാം മുതൽ താഴെ ചിറ്റേട്ട് പാലം വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് പതിനഞ്ച് മീറ്റർ വീതിയിൽ വെള്ളമൊഴുക്ക് സുഗമമാക്കിയത്.

മുൻ സർക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് വലിയതോട് പുനർജ്ജനി പദ്ധതി നടപ്പാക്കിയത്. വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ, കൺവീനർ എം. സുശീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിറ്റേട്ട് പാലത്തിന് സമീപമുള്ള ചീമ്പാറകടവിൽ ജനുവരി 21ന് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്ത പദ്ധതി ഒരു മാസമെടുത്താണ് പൂർത്തീകരിച്ചത്.

മഴക്കാലത്ത് തോട് കരകവിയുന്നത് ഒഴിവാക്കാനും വേനലിൽ പ്രദേശവാസികൾക്ക് ആശ്രയമാകാനും പദ്ധതികൊണ്ട് സാധിച്ചതായി നിർവ്വഹണ സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.