കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പട്ടാമ്പി : കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടാമ്പി കോളജ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കൊടലൂർ പെരികാട്ട് കുളത്തിലാണ് അപകടമുണ്ടായത്.

കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർ​ഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു.

പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group