ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ; കുളത്തിലേക്ക് ചാടി നീന്തുന്നതിനിടെ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു

ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ; കുളത്തിലേക്ക് ചാടി നീന്തുന്നതിനിടെ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു

കോഴിക്കോട് : ആഴ്ചവട്ടം ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്. ആഴ്ചവട്ടം ശിവക്ഷേത്രത്തിലെ കുളത്തിൽ  സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

കുളത്തിലേക്ക് ചാടി നീന്തുന്നതിനിടെ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് കുളത്തിൽ മുങ്ങിപ്പോയ കുട്ടിയെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group