ജലനിരപ്പ് ഉയർന്നു; ദുരന്തനിവാരണ നടപടികൾ സജീവം; കാലവർഷ ദുരന്ത നിവാരണത്തിനായി കൺട്രോൾ റൂമുകൾ തുറന്നു;രക്ഷാ പ്രവർത്തനത്തിന് ഈ ഫോൺ നമ്പരുകൾ

ജലനിരപ്പ് ഉയർന്നു; ദുരന്തനിവാരണ നടപടികൾ സജീവം; കാലവർഷ ദുരന്ത നിവാരണത്തിനായി കൺട്രോൾ റൂമുകൾ തുറന്നു;രക്ഷാ പ്രവർത്തനത്തിന് ഈ ഫോൺ നമ്പരുകൾ

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കൽ മേലേത്തടത്ത് നേരിയ ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി.

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജില്ലാ, താലൂക്ക് ഇൻസിഡന്റ് റസ്പോൺസ് ടീമും പോലീസും ഫയർ ഫോഴ്സും ചേർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കലിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും ആളുകളെ ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തെ തുടർന്ന് കൂട്ടിക്കലിലെ നാലു കുടുംബങ്ങൾ നേരത്തെ തന്നെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരുന്നു.

മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. വല്യേന്ത മേഖലയിൽ പുല്ലകയാറ്റിൽനിന്നും വെള്ളം കയറി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കുന്നതിന് കളക്ടർ ഹൈഡ്രോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കാലവർഷ ദുരന്ത നിവാരണം; കൺട്രോൾ റൂമുകൾ

കാലവർഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിനും വിവരങ്ങൾ നൽകുന്നതിനും പൊതുജനങ്ങൾക്ക് കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാം.

ഫോൺ നമ്പരുകൾ ചുവടെ
കളക്ടറേറ്റ് കൺട്രോൾ റൂം-0481 2565400, 2566300, 9446562236, 1077(ടോൾ ഫ്രീ)

താലൂക്ക് കൺട്രോൾ റൂമുകൾ

കോട്ടയം -0481 2568007,
മീനച്ചിൽ-048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037