സദാചാര ആക്രമണം ; യുവതിയോട് സംസാരിച്ചതിന്  ബസിൽ നിന്ന് വലിച്ചിറക്കി യുവാവിനെ ക്രുരമായി മർദ്ദിച്ചു; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

സദാചാര ആക്രമണം ; യുവതിയോട് സംസാരിച്ചതിന് ബസിൽ നിന്ന് വലിച്ചിറക്കി യുവാവിനെ ക്രുരമായി മർദ്ദിച്ചു; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ

കർണാടക: യുവതിയോട് സംസാരിച്ച യുവാവിനെ ബസിൽനിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച്‌ മർദ്ദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയിലാണ് സംഭവം.

22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ഒരു യുവതിയുമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. സഹീറിന്റെ പരിചയക്കാരാണ് പ്രതികൾ. 22കാരന്റെ പരാതിയിൽ പരിചയക്കാരായ നിതീഷ്, സച്ചിൻ, ദിനേഷ്, അവിനാഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തു.