സ്വര്‍ണക്കടത്തിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കരുതെന്ന് പറഞ്ഞ് അഞ്ജാത ഫോൺകോൾ; പിന്നാലെ സി .പി.എം പ്രവര്‍ത്തകന്റെ ഓട്ടോ തീ വെച്ച് നശിപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ് സ്വന്തം ലേഖകൻ പയ്യന്നൂര്‍: സ്വര്‍ണക്കടത്തിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി കത്തിച്ച നിലയില്‍. പയ്യന്നൂര്‍ എ.കെ.ജി. ഭവന് സമീപം ഗിരീഷ് ആര്‍ട്ടിസ്റ്റ് ആന്റ് അഡ്വവേര്‍ട്ടൈസിംഗ് സ്ഥാപനം നടത്തുന്ന പി.പി ഗിരീഷ് കുമാറിന്റെ ഓട്ടോയാണ് അജ്ഞാതര്‍ തീ വച്ച് നശിപ്പിച്ചത്. പയ്യന്നൂരിലെ ജോലി സ്ഥലത്ത് നിന്ന് ഇന്നലെ രാത്രി 10.30 മണിയോടെ നാട്ടിലെത്തി വീടിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട കെ.എല്‍.13.സെഡ് 2594 നമ്പര്‍ ഓട്ടോയാണ് തീ വച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട് ഗിരീഷ് പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരാള്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്നു പറഞ്ഞായിരുന്നു അലി എന്നു പേരിലുള്ളയാളുടെ ഭീഷണിയെന്നും ഇതിനു പിന്നാലെയാണ് ഓട്ടോയ്ക്ക് തീവെപ്പുണ്ടായതെന്നും ഗിരീഷ് പരിയാരം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വസ്തുത അറിയാതെ ഇത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്താല്‍ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിയുണ്ടായി. സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ രജിസ്‌ട്രേഷന്‍ ചെയ്ത ഓട്ടോ ടാക്‌സിയാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. തീകത്തുന്നത് കണ്ട് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടമയും ഓടി കൂടിയ നാട്ടുകാരുമാണ് തീയണച്ചത്.
സ്വന്തം ലേഖകൻ
പയ്യന്നൂര്‍: സ്വര്‍ണക്കടത്തിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി കത്തിച്ച നിലയില്‍. പയ്യന്നൂര്‍ എ.കെ.ജി. ഭവന് സമീപം ഗിരീഷ് ആര്‍ട്ടിസ്റ്റ് ആന്റ് അഡ്വവേര്‍ട്ടൈസിംഗ് സ്ഥാപനം നടത്തുന്ന പി.പി ഗിരീഷ് കുമാറിന്റെ ഓട്ടോയാണ് അജ്ഞാതര്‍ തീ വച്ച് നശിപ്പിച്ചത്.
പയ്യന്നൂരിലെ ജോലി സ്ഥലത്ത് നിന്ന് ഇന്നലെ രാത്രി 10.30 മണിയോടെ നാട്ടിലെത്തി വീടിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട കെ.എല്‍.13.സെഡ് 2594 നമ്പര്‍ ഓട്ടോയാണ് തീ വച്ച് നശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട് ഗിരീഷ് പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരാള്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്നു പറഞ്ഞായിരുന്നു അലി എന്നു പേരിലുള്ളയാളുടെ ഭീഷണിയെന്നും ഇതിനു പിന്നാലെയാണ് ഓട്ടോയ്ക്ക് തീവെപ്പുണ്ടായതെന്നും ഗിരീഷ് പരിയാരം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വസ്തുത അറിയാതെ ഇത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്താല്‍ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിയുണ്ടായി. സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ രജിസ്‌ട്രേഷന്‍ ചെയ്ത ഓട്ടോ ടാക്‌സിയാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. തീകത്തുന്നത് കണ്ട് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടമയും ഓടി കൂടിയ നാട്ടുകാരുമാണ് തീയണച്ചത്.