ഇവനെ പേടിച്ചിട്ടൊന്നുമല്ല… പിന്നെ ഒരു ഭയം അതുകൊണ്ട് മാത്രം: ട്രംപിനെ മുട്ട് കുത്തിച്ച് കൊറോണ: മാസ്ക് ധരിക്കില്ലെന്ന വാശി ഉപേക്ഷിച്ച് ട്രംപ്; സമൂഹമാധ്യമങ്ങളിൽ പൊങ്കാലക്കുള്ള അടുപ്പ് നിർമ്മാണത്തിന് ആരംഭം

ഇവനെ പേടിച്ചിട്ടൊന്നുമല്ല… പിന്നെ ഒരു ഭയം അതുകൊണ്ട് മാത്രം: ട്രംപിനെ മുട്ട് കുത്തിച്ച് കൊറോണ: മാസ്ക് ധരിക്കില്ലെന്ന വാശി ഉപേക്ഷിച്ച് ട്രംപ്; സമൂഹമാധ്യമങ്ങളിൽ പൊങ്കാലക്കുള്ള അടുപ്പ് നിർമ്മാണത്തിന് ആരംഭം

Spread the love

സ്വന്തം ലേഖകൻ

വാഷിംഗ്ടൺ : മരിച്ചാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മിലിട്ടറി ഹോസ്പിറ്റൽ സന്ദർശനത്തി നിടെയാണ് കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് ട്രംപ് പൊതുവേദിയിലെത്തിയത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അടക്കം ആവർത്തിച്ച് നിർദേശിക്കുന്നുണ്ടെങ്കിലും ട്രംപ് നിർദേശങ്ങൾ നിരസിച്ചിരുന്നു. പൊതു ചടങ്ങുകളിലടക്കം മാസ്ക് ധരിക്കാതെയെത്തുന്ന ട്രംപിന്‍റെ നടപടി വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

എന്നാൽ ഒടുവിൽ ട്രംപ് ഇതാദ്യമായി മാസ്ക് ധരിക്കാന്‍ തയ്യാറായിക്കുന്ന എന്നതാണ് ശ്രദ്ധേയം. സബർബൻ വാഷിംഗ്ടണിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍റർ സന്ദർശനത്തിനിടെയാണ് ട്രംപ് മാസ്ക് അണിഞ്ഞെത്തിയത്.’ ആശുപത്രി സന്ദർശനത്തിനിടെ മാസ്ക് ധരിക്കുന്നത് വളരെ നല്ല കാര്യമാണ്’ എന്ന് ട്രംപ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ പരിക്കേറ്റ സൈനികരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാൻ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

കൊവിഡിന്റെ പ്രവഭ കേന്ദ്രമായി മാറിയ രാജ്യമാണ് അമേരിക്ക. ഇന്നലെമാത്രം 59,000ത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയർന്നു. മരണസംഖ്യ 137,403 ആയി. 1,490,446 പേരാണ് അമേരിക്കയിൽ ഇതുവരെ രോഗമുക്തി നേടിയത്.