പത്ത് ലക്ഷം രൂപയും നാൽപത് പവനും നൽകി വിവാഹം : ഭർതൃഗൃഹത്തിൽ യുവതിയെ പട്ടിണിയ്ക്കിട്ട് പീഡനം ; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

പത്ത് ലക്ഷം രൂപയും നാൽപത് പവനും നൽകി വിവാഹം : ഭർതൃഗൃഹത്തിൽ യുവതിയെ പട്ടിണിയ്ക്കിട്ട് പീഡനം ; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

 

സ്വന്തം ലേഖകൻ

തളിപ്പറമ്പ് : പത്ത് ലക്ഷം രൂപയും നാൽപത് പവനും സ്ത്രീധനം നൽകി. ശേഷം ഭർതൃഗൃഹത്തിൽ യിവതിയെ പട്ടിണിയ്ക്കിട്ട് പീഡനം. യുവതിയെ മർദ്ദിക്കുകയും പട്ടിണിക്കിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കുടിയാൻമല പൊലീസ് കേസെടുത്തു. ഭർതൃപിതാവ് ചെമ്പേരി എടമനയിലെ തോമസ്, ഭാര്യ മേരി, മകൻ സജിത്ത് എന്നിവർക്കെതിരേയാണ് ഗാർഹിക പീഡന നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.

2006 ൽ പത്ത് ലക്ഷം രൂപയും നാൽപ്പത് പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ യുവതിയെ സുജിത്തിന് വിവാഹം കഴിച്ചുകൊടുത്തത്. രണ്ടു മക്കളുണ്ടായിട്ടും നിരന്തര പീഡനം തുടരുകയായിരുന്നുവെന്നായിരുന്നു പരാതി. നേരത്തെ യുവതി ഭർത്താവിനും ഭർതൃപിതാവിനും മാതാവിനുമെതിരേ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 24 ന് വീട്ടിൽവച്ച് മൂന്നുപേരും ചേർന്ന് മർദ്ദിച്ച് അവശനിലയിലായ യുവതി കുടിയാൻമല പോലീസിന്റെ സഹായം തേടിയിരുന്നു. പോലീസാണ് ഇവരെ കുടിയാൻമല പിഎച്ച്സിയിലും പിന്നീട് നില ഗുരുതരമായതിനാൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുമെത്തിച്ചത്‌