കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ചു; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട : കോടതി ഉത്തരവ് മാനിക്കാതെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദ്ദിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹികപീഡന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുനാട് മാമ്പറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടില്‍ ജോസഫിന്റെ മകന്‍ മനോജ്‌ പി ജെ(48) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ശാരീരിക മാനസിക ഉപദ്രവങ്ങള്‍ പാടില്ലെന്ന് റാന്നി ഗ്രാമ ന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനില്‍ക്കെയാണ് ഇയാള്‍ ഭാര്യ സാലിയെ ഞായറാഴ്ച്ച ഉച്ചക്ക് വീടുകയറി മര്‍ദ്ദിച്ച്‌ അവശയാക്കിയത്. അടിവയറ്റില്‍ തൊഴിക്കുകയും, പിടലിയിലും തലയിലും പുറത്തും അടിക്കുകയും, മുടിയില്‍ പിടിച്ച്‌ ഉലയ്ക്കുകയും ചെയ്തു […]

വൃദ്ധമാതാപിതാക്കളെ ഉലക്കയ്ക്കടിച്ച കേസില്‍ മകനും മരുമകള്‍ക്കും ജാമ്യമില്ല; അമ്മയുടെ മൂക്കിന്റെ എല്ല് അടിച്ച് പൊട്ടിച്ചത് മകന്‍; മരുമകള്‍ അമ്മായിയമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചശേഷം ഉലക്കകൊണ്ട് അടിച്ചു; ആക്രമണം അതിക്രൂരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍; തൃശ്ശൂരില്‍ നടന്ന കണ്ണില്ലാത്ത ക്രൂരതയ്ക്ക് മാപ്പില്ല

സ്വന്തം ലേഖകന്‍ തൃശൂര്‍: വൃദ്ധമാതാപിതാക്കളെ ഉലക്കകൊണ്ട് പരുക്കേല്‍പ്പിച്ച കേസില്‍ മകന്റെയും ഭാര്യയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഒല്ലൂര്‍ ജാസ്മിന്‍ റോഡ് മാടമ്ബിക്കാട്ടില്‍ സാനന്ദ് (38), ഭാര്യ തേജസ് (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി. അജിത് കുമാര്‍ തള്ളിയത്. കഴിഞ്ഞ മാസം പത്തൊമ്ബതിനാണു കേസിനാസ്പദമായ സംഭവം. മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ആര്‍.ഡി.ഒയ്ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കേസിലെ ഒന്നാം പ്രതിയായ മരുമകള്‍ തേജസ്, ഭര്‍തൃമാതാവിനെ തലയിണയുപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം ഉലക്കകൊണ്ട് അടിച്ച് […]

പത്ത് ലക്ഷം രൂപയും നാൽപത് പവനും നൽകി വിവാഹം : ഭർതൃഗൃഹത്തിൽ യുവതിയെ പട്ടിണിയ്ക്കിട്ട് പീഡനം ; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ തളിപ്പറമ്പ് : പത്ത് ലക്ഷം രൂപയും നാൽപത് പവനും സ്ത്രീധനം നൽകി. ശേഷം ഭർതൃഗൃഹത്തിൽ യിവതിയെ പട്ടിണിയ്ക്കിട്ട് പീഡനം. യുവതിയെ മർദ്ദിക്കുകയും പട്ടിണിക്കിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കുടിയാൻമല പൊലീസ് കേസെടുത്തു. ഭർതൃപിതാവ് ചെമ്പേരി എടമനയിലെ തോമസ്, ഭാര്യ മേരി, മകൻ സജിത്ത് എന്നിവർക്കെതിരേയാണ് ഗാർഹിക പീഡന നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. 2006 ൽ പത്ത് ലക്ഷം രൂപയും നാൽപ്പത് പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് കോഴിക്കോട് കൂടരഞ്ഞി […]