ഇറച്ചിക്കായി തെരുവുനായ്ക്കളെ കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ഇറച്ചിക്കായി തെരുവുനായ്ക്കളെ കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

 

സ്വന്തം ലേഖിക

ത്രിപുര : ഇറച്ചിക്കായ് തെരുവ് നായ്ക്കളെ കടത്താൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ്് ചെയ്തു.ത്രിപുരയിൽ നിന്ന് മിസോറമിലേക്ക് തെരുവുനായ്ക്കളെ കടത്താനായിരുന്നു ശ്രമം.

ത്രിപുര- മിസോറം അതിർത്തിയിൽ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 12 നായ്ക്കളെ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിൽ നായ്ക്കളെ മിസോറമിലേക്ക് വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കൾ സമ്മതിച്ചു. ഒരു നായ്ക്ക് 2000 മുതൽ 2500 രൂപ വരെ വില ലഭിക്കുമെന്നും ഇവർ പൊലീസിനെ അറിയിച്ചു. പട്ടിയിറച്ചിക്ക് മിസോറമിൽ വൻ ഡിമാൻഡാണ്.

അതേസമയം, നേരത്തെ സമാനമായ സംഭവം 2016 ൽ നടന്നിട്ടുണ്ട്. അന്ന് കടത്താൻ ശ്രമിച്ച പത്തോളം നായകളെയാണ് പൊലീസ് പീടികൂടിയത്. എന്നാൽ, കേസ് അന്വേഷണം എങ്ങുമെത്താതെ നിൽക്കവേയാണ് ഇപ്പോൾ നായകളുമായി വീണ്ടും യുവാക്കൾ പിടിയിലാവുന്നത്.