സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം ;തൃശൂര്‍ വടക്കാഞ്ചേരിയില്‍ മൂന്നുവയസുകാരിക്ക് നായയുടെ കടിയേറ്റു

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം ;തൃശൂര്‍ വടക്കാഞ്ചേരിയില്‍ മൂന്നുവയസുകാരിക്ക് നായയുടെ കടിയേറ്റു

തൃശൂര്‍: വടക്കാഞ്ചേരി വരവൂരില്‍ മൂന്നു വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വരവൂര്‍ ചാത്തന്‍കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ മകള്‍ മൂന്നു വയസുള്ള ആദിലയ്ക്കാണു കടിയേറ്റത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നായ ഓടിയെത്തി കടിക്കുകയായിരുന്നു.

മാമ്ബ്ര വീട്ടില്‍ ചെക്കന്‍ ഭാര്യ സരോജിനിക്കും നായയുടെ കടിയേറ്റു. രാവിലെ പണിക്കു പോകുന്നതിനിടെ ആണ് നായ ആക്രമിച്ചതെന്നു പറയുന്നു. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തെരുവുനായ ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group