പ്രശസ്ത നടിയും സംവിധായികയുമായ  ആശാ പരേഖിന് 2020ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

പ്രശസ്ത നടിയും സംവിധായികയുമായ ആശാ പരേഖിന് 2020ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: ബോളിവുഡ് നടി ആശാ പരേഖിന് 2020ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം. പ്രശസ്ത നടിയും സംവിധായികയുമാണ്. 79കാരിയായ ആശ അറുപതുകളിലേയും എഴുതുകളിലേയും ബോളിവുഡ് സിനിമകളിലെ മുൻനിര നായികമാരിലൊരാളാണ്.

ഭരോസ, കട്ടി പതംഗം, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. അറുപതുകളിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നടി കൂടിയാണ് ആശ പരേഖ്.

1942ലാണ് ജനനം. ചൈൽഡ് ആർട്ടിസ്റ്റായി ആറ് കൊല്ലത്തോളം പ്രവർത്തിച്ച ശേഷമാണ് നായികാ പദവിയിലേക്കുള്ള മാറ്റം. ഷമ്മി കപൂറിന്റെ നായികയായിട്ടായിരുന്നു തുടക്കം. 2002ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 2004ൽ കലാകാർ അവാർഡ്, 2006ൽ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്, 2008ൽ ലിവിങ് ലെജന്റ് അവാർഡും സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്. നിരവധി ടെലിവിഷൻ പരമ്പരകളും ഇവർ സംവിധാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഡൽഹിയിൽ വച്ചാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.