ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടറുടെ വയറ്റില്‍ ആഞ്ഞു ചവിട്ടിയ ശേഷം യുവതി കുതറിയോടി രക്ഷപ്പെട്ടു; ഡോക്ടര്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
മലപ്പുറം: ചികിത്സിയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍.
പെരിന്തല്‍മണ്ണയ്ക്കടുത്ത് പട്ടിക്കാടാണ് സംഭവം. സംഭവത്തില്‍ ഡോ. ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഡോക്ടര്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം രണ്ടിന് രക്തസമ്മര്‍ദം കൂടിയതിന് ചികിത്സയ്ക്ക് എത്തിയ യുവതിയോട് മുന്‍പുണ്ടായിരുന്ന യൂറിനറി ഇന്‍ഫെക്ഷനെക്കുറിച്ച് ഡോക്ടര്‍ ചോദിച്ചറിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളില്‍ പിടിച്ചെന്നും കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടറുടെ വയറ്റില്‍ ആഞ്ഞു ചവിട്ടിയ ശേഷം യുവതി കുതറി ഓടുകയായിരുന്നു.
Third Eye News Live
0