play-sharp-fill
വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം; വന്ദനയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊതു ദർശനത്തിന് വെച്ചു.

വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം; വന്ദനയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊതു ദർശനത്തിന് വെച്ചു.

സ്വന്തം ലേഖകൻ

മന്ത്രി വി. എൻ വാസവൻ, വി ശിവൻകുട്ടി അടക്കമുള്ള മന്ത്രിമാർ പൊതുദർശനത്തിൽ എത്തിയിരുന്നു.കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്‌ക്കേറ്റത്. ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ പൊലീസുകാരായ അലക്സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്‌ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ അറിയിച്ചു