കോട്ടയം ജില്ലയിൽ 768 പേർക്ക്  കോവിഡ്; 1234 പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ 768 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 768 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 726 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 42 പേർ രോഗബാധിതരായി. 1234 പേർ രോഗമുക്തരായി. പുതിയതായി 5677 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 358 പുരുഷൻമാരും 315 സ്ത്രീകളും 95 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 6372 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 298873 പേർ കോവിഡ് ബാധിതരായി. 290079 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 56874 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-98

ചങ്ങനാശേരി-31

ഏറ്റുമാനൂർ-25

എരുമേലി-23

പാമ്പാടി, കാഞ്ഞിരപ്പള്ളി-22

ചിറക്കടവ്, വൈക്കം-20

കടുത്തുരുത്തി-17

പുതുപ്പള്ളി, അയ്മനം, ആർപ്പൂക്കര, മാഞ്ഞൂർ-15

മാടപ്പള്ളി-14

തൃക്കൊടിത്താനം, കുറവിലങ്ങാട്-13

കുറിച്ചി, മരങ്ങാട്ടുപിള്ളി, പനച്ചിക്കാട്-12

മീനടം, വാഴപ്പള്ളി, വാഴൂർ, കുമരകം, മണർകാട്-11

എലിക്കുളം, ഉഴവൂർ, തിരുവാർപ്പ്, മുണ്ടക്കയം, വാകത്താനം, കടപ്ലാമറ്റം, തലപ്പലം-10

കറുകച്ചാൽ, പാറത്തോട്, ഞീഴൂർ, കൂരോപ്പട, നെടുംകുന്നം, തലയോലപ്പറമ്പ്, വെച്ചൂർ,തിടനാട്, അയർക്കുന്നം-9

വിജയപുരം, ഭരണങ്ങാനം, കല്ലറ, മണിമല, മീനച്ചിൽ-7

അകലക്കുന്നം, വെള്ളൂർ, പായിപ്പാട്-6

കാണക്കാരി, നീണ്ടൂർ, അതിരമ്പുഴ, മുളക്കുളം, പൂഞ്ഞാർ, ഈരാറ്റുപേട്ട, തലയാഴം-5

മുത്തോലി, പാലാ, പള്ളിക്കത്തോട്, തീക്കോയി, ചെമ്പ്, കങ്ങഴ, വെളിയന്നൂർ, കരൂർ-4

കിടങ്ങൂർ, കോരുത്തോട്, രാമപുരം, മൂന്നിലവ്, കടനാട്, ഉദയനാപുരം-3

പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, മറവന്തുരുത്ത്, മേലുകാവ്-2

കൊഴുവനാൽ, കൂട്ടിക്കൽ-1