നടിയെ ആക്രമിച്ച കേസിൽ  ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി കോട്ടയം സ്വദേശി; ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്ന വി ഐ പി കോട്ടയത്തെ ഹോട്ടൽ വ്യവസായിയെന്ന് സൂചന

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി കോട്ടയം സ്വദേശി; ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്ന വി ഐ പി കോട്ടയത്തെ ഹോട്ടൽ വ്യവസായിയെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി കോട്ടയം സ്വദേശി എന്ന് സൂചന. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്ന വി ഐ പി യെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചു.

ഗൂഢാലോചന കേസിൽ നാലാം പ്രതിയാണ് വിഐപി. നാല് പേരെയാണ് പോലീസ് സംശയിച്ചിരുന്നത്. വിദേശത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന ആളാണ് വിഐപി എന്നും സൂചനയുണ്ട്. നിലവിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ വി ഐ പിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.

2017 നവംബർ 15ന് നടൻ ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ, ദിലീപിന്റെ അടുത്ത സുഹൃത്തും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയും ആണെന്നാണു വിവരം.

പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ചെയ്ത് മുങ്ങി. ഇയാൾ വീട്ടിൽ വരുമ്പോൾ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിൾ വന്നു എന്നും കാവ്യ മാധവൻ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. ശരത് അങ്കിൾ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകിയതിന്റെ അടുത്ത ദിവസം ഇയാൾ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ‌

ഇതിനിടെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.