play-sharp-fill
നടിയെ ആക്രമിച്ച കേസ്; എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നു; ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കി ദിലീപിന്റെ അഭിഭാഷകന്‍

നടിയെ ആക്രമിച്ച കേസ്; എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നു; ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കി ദിലീപിന്റെ അഭിഭാഷകന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ നടിയെ ആക്രമിച്ചകേസില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നുന്നതായി ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കി ദിലീപിന്റെ അഭിഭാഷകന്‍.പ്രതിഭാഗം അഭിഭാഷകനായ ഫിലിപ്പ് വര്‍ഗീസാണ് പരാതി നല്‍കിയത്.

കേസിലെ പ്രതിയായ സായ് ശങ്കറിനെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചതും കള്ളപ്രചാരണത്തിനു കൂട്ടുനിന്നതും ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്നാണ്. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് എഡിജിപി നേരിട്ടാണെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.

ദിലീപ് ജാമ്യ വ്യവസ്ഥകൾ എല്ലാം ലംഘിച്ചുവെന്നും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.