തിരുവല്ലയിൽ വീട് കയറി ആക്രമണം നടത്തിയ കേസ്; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല : തിരുവല്ലയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ഞാടി തുണ്ടിയില്‍ വീട്ടില്‍ ബൈജു ബാബുവിനെയാണ് (37) തിരുവല്ല പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

വീട് കയറി ദമ്പതികള്‍ നടത്തിയ ആക്രമണക്കേസിലെ ഭര്‍ത്താവാണ് അറസ്റ്റിലായത്. ചാത്തമല സ്മിത ഭവനില്‍ സ്മിതയുടെ വീട് കയറി ആക്രമണം നടത്തുകയും ഇന്നോവ ക്രിസ്റ്റ കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ബൈജുവിന്‍റെ ഭാര്യ ഷൈനി ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മിതയും ബൈജുവിന്‍റെ ഭാര്യ ഷൈനിയും തമ്മില്‍ നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്മിതയുടെ വീട്ടിലെത്തിയ ബൈജുവും ഭാര്യ ഷൈനിയും ചേര്‍ന്ന് സ്മിതയെ കൈയേറ്റം ചെയ്യുകയും വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിന്‍റെ ഗ്ലാസ് തകര്‍ക്കുകയുമായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ബൈജു ബാബുവിനെ റിമാന്‍ഡ് ചെയ്തു.