‘ദിലീപിന് സ്വാഭാവിക നീതി കിട്ടി, ദൈവം വലിയവനാണ്’;  ജാമ്യത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിർഷ

‘ദിലീപിന് സ്വാഭാവിക നീതി കിട്ടി, ദൈവം വലിയവനാണ്’; ജാമ്യത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിർഷ

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിർഷ.

ദൈവം വലിയവനാണെന്നാണ് നാദിർഷ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നാദിര്‍ഷുടെ പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് ദിലീപിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നത്. ദിലീപേട്ടാ ഞങ്ങള്‍ ഉണ്ട് കൂടെ എന്നും എപ്പോഴും ഞങ്ങളുടെ പ്രാര്‍ത്ഥനകളും.. എവിടെയും തോല്‍ക്കില്ല.. സത്യം ഏട്ടന്റെ പക്കല്‍ ഉള്ള കാലത്തോളം’ എന്നാണ് ഒരു ആരാധകര്‍ നാദിര്‍ഷുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ കെപിയും ജാമ്യ വാര്‍ത്തയില്‍ പ്രതികരിച്ചു. ലോകായുക്തയെ വന്ധ്യകരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല, ക്ഷീരമുള്ളൊരകിടിന്‍ ചുവട്, ദിലീപ് തന്നെ, മാധ്യമ ധര്‍മ്മം എന്നാണ് വ്യാസന്‍ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ സംവിധായകന്‍ ജോണ്‍ ഡിറ്റോയും പ്രതികരണവുമായി രംഗത്തെത്തി. ദിലീപിന് സ്വാഭാവിക നീതി കിട്ടി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ദിലീപിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വറും രംഗത്തെത്തി. ദിലീപിനെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നയാളാണ് രാഹുല്‍ ഈശ്വര്‍. പൊതുബോധത്തിന് മുകളില്‍ നീതിബോധം നേടിയ വിജയം ആണെന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത് ദിലീപിന്റെ വിജയം മാത്രമല്ല ഓരോ മനുഷ്യനെയും നിയമം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നീതി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.