പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപത്കാരനെ കാട്ടാന ചവിട്ടി കൊന്നു

പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപത്കാരനെ കാട്ടാന ചവിട്ടി കൊന്നു

 

സ്വന്തം ലേഖിക

പാലക്കാട്∙ ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. ധോണി സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.

 

 

എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. ആനയെ കണ്ട് ഓടി പാടത്തേക്കിറങ്ങിയ ശിവരാമനെ പിന്നാലെയെത്തിയ ആന ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group