ദില്ലിയിലെ അധികാരത്തര്‍ക്കം വീണ്ടും കോടതിയിലേക്ക്; സുപ്രീംകോടതിവിധിക്കെതിരെ കേന്ദ്രത്തിന്‍റെ പുനപരിശോധന ഹര്‍ജി

ദില്ലിയിലെ അധികാരത്തര്‍ക്കം വീണ്ടും കോടതിയിലേക്ക്; സുപ്രീംകോടതിവിധിക്കെതിരെ കേന്ദ്രത്തിന്‍റെ പുനപരിശോധന ഹര്‍ജി

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ഭരണാധികാരം സംബന്ധിച്ച തര്‍ക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രിം കോടതി ഭരണഘടന ബെഞ്ചിന്‍്റെ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജി നല്‍കി .

ഇന്നലെ ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിന്നാലെയാണ് ഹര്‍ജി.സുപ്രീം കോടതി വിധിയിലൂടെ ദില്ലി സര്‍ക്കാരിന് കിട്ടിയ അധികാരം മറികടക്കാനാണ് പുതിയ ഓര്‍ഡിനന്‍സിറക്കിയത്.സ്ഥലം മാറ്റം നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്.മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ,ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗങ്ങള്‍ തമ്മില്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം വന്നാല്‍ ലഫ്.ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.സുപ്രീംകോടതി വിധി ദില്ലിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ആണ് അധികാരമെന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഉദ്യോഗസ്ഥ നിയമനം , സ്ഥലം മാറ്റം എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ ഈ അധികാരം വെട്ടിക്കുറയ്ക്കാനാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഓര്‍ഡിനന്‍സിനെതിരെ ആംആദ്മി പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചേക്കും.ഇതിനായി കൂടിയാലോചന തുടങ്ങി .കേന്ദ്രനടപടി ജനാധിപത്യവിരുദ്ധമെന്ന് എഎപി വിമര്‍ശിച്ചു. സുപ്രീം കോടതി വിധിയോട് പോലും പ്രധാനമന്ത്രിക്ക് അസഹിഷ്ണുതയാണ്.ദില്ലിസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്കിയ വിധി മറിക്കടക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും എഎപി കുറ്റപ്പെടുത്തി.

Tags :