ലക്ഷങ്ങളുടെ കടബാധ്യത മാനസികമായി തകർത്തു, ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല : മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് ഒപ്പം കൊണ്ടുപോകുന്നു : മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സൂര്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ

ലക്ഷങ്ങളുടെ കടബാധ്യത മാനസികമായി തകർത്തു, ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല : മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് ഒപ്പം കൊണ്ടുപോകുന്നു : മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സൂര്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സൂര്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ.

15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു. ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല. അതിനാൽ ഞാൻ പോകുന്നുവെന്നാണ് മകനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ബിനു നിവാസിൽ ബിനുകുമാറിന്റെ ഭാര്യ സൂര്യ എഴുതിയ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യയും ഭർത്താവ് ബിനുവും ചേർന്ന് നടത്തിയ കടയുടെ ബാധ്യതയാണ് മനോവിഷമത്തിനിടയാക്കിയത് എന്നാണ് കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സൂര്യയേയും മൂന്ന് വയസുകാരനായ മകൻ ആദിദേവിനെയും മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും കൈയിലും മുറിവുകളും ഉണ്ടായിരുന്നു.സുനിൽകുമാർ കൊല്ലത്ത് ചാമക്കടയിൽ കട നടത്തുകയാണ്.

വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, വൈകിട്ടോടെ ഇരുവരെയും കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കതക് അടച്ച നിലയിലായിരുന്നു. ഒടുവിൽ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.അയൽവാസിയായ രഞ്ചിത്തും സുഹൃത്തും ചേർന്നാണ് അടുക്കള ഭാഗത്തെ കതക് ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചത്.

മൃതശരീരങ്ങൾ കട്ടിലിൽ തന്നെയാണ് കിടന്നിരുന്നത്. കുട്ടി മലർന്നും സൂര്യ കമിഴ്ന്നുമാണ് കിടന്നിരുന്നത്. കുട്ടിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവായിരുന്നു. രക്തം വാർന്നൊഴുകി മുറിയിൽ തളം കെട്ടി നിന്നിരുന്നു. തളം കെട്ടിക്കിടന്ന രക്തത്തിൽ സൂര്യ ചവിട്ടി നടന്നിരുന്ന കാൽപ്പാടുകളും മുറിയിലുണ്ടായിരുന്നു. സൂര്യ കൈ ഞരമ്പു മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കുകയും ചെയ്താണ് ആത്മഹത്യ ചെയ്തത്.

സൂര്യയുടെ ബാഗിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

ഫോറൻസിക്ക് ഉദ്യോഗസ്ഥരായ ദിവ്യ, വയലറ്റ്, ദേവി വിജയൻ എന്നിവരും കരുനാഗപ്പള്ളി എ.സി.പി സജീവ്, സിഐ വിൻസന്റ്, എസ്‌ഐ ഉമേഷ് ജോൺസ് രാജ്, സന്തു സി.പി.ഒ രജീഷ്, ഷിനാസ്, ഷക്കീല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.