യാത്രക്കാരെ കയറ്റാതെ ലഗേജുമായി വിമാനം പറന്നു ; ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി  55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിന്

യാത്രക്കാരെ കയറ്റാതെ ലഗേജുമായി വിമാനം പറന്നു ; ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിന്

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാതെ പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി.

ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോഡും ട്രിം ഷീറ്റും തയ്യാറാക്കല്‍, ഫ്‌ലൈറ്റ് ഡിസ്പാച്ച്, പാസഞ്ചര്‍ / കാര്‍ഗോ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് തൊട്ടുപിന്നാലെ, ഏവിയേഷന്‍ റെഗുലേറ്റര്‍ ഗവര്‍ണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ജനുവരി 9 ന്, ഗോ ഫസ്റ്റ് ഫ്‌ലൈറ്റ് G8116 (ബെംഗളൂരു-ഡല്‍ഹി) വിമാനമാണ് രാവിലെ 6:30 ന് 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ഡിജിസിഎ വിമാനക്കമ്പനിയോട് വിശദീകരണം തേടുകയായിരുന്നു